Today: 26 Dec 2024 GMT   Tell Your Friend
Advertisements
ഒഐസിസി(യുകെ) പുതിയ നാഷണല്‍ കമ്മിറ്റി സെപ്. 1ന് അധികാരമേല്‍ക്കും
Photo #1 - U.K. - Otta Nottathil - oicc_uk_new_national_committe
ലണ്ടന്‍: ഒ ഐ സി സി (യു കെ) യുടെ പുതിയ നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ 1 ന് ചുമതയേല്‍ക്കും. ലണ്ടനിലെ ക്രോയ്ഡനില്‍ വച്ചു സംഘടിപ്പിക്കുന്ന സമ്മേളനം എ ഐ സി സി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും.

ക്രോയ്ഡന്‍ സെന്റ് ജൂഡ് വിത്ത് സെന്റ് എയ്ഡന്‍ ഹാളില്‍ ഞായറാഴ്ച വൈകിട്ട് 6 മണി മുതലാണ് സമ്മേളനം. ചടങ്ങില്‍ ഒ ഐ സി സി (യു കെ)യുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും.

യു കെയിലെ വിവിധ റീജിയണല്‍ കമ്മിറ്റികളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ നാഷണല്‍ കമ്മിറ്റിക്ക് അനുമോദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുവാന്‍ ചടങ്ങില്‍ അണിചേരും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഒ ഐ സി സി (യു കെ) സറെ റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജിനെ പ്രോഗ്രാം കണ്‍വീനറായി തെരഞ്ഞെടുത്തു.

പ്രവാസി മലയാളികള്‍ക്കിടയിലെ കരുത്തുറ്റ സംഘടനകളില്‍ ഒന്നായ ഒഐസിസിയുടെ യു കെയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുക, സംഘടനയില്‍ വനിതകള്‍ / യുവാക്കള്‍ എന്നിവര്‍ക്ക് മതിയായ പ്രാധാന്യം നല്‍കി നേതൃനിരയിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെ പി സി സി ഷൈനു ക്ളെയര്‍ മാത്യൂസിനെ അധ്യക്ഷ സ്ഥാനം നല്‍കിക്കൊണ്ട് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചത്.

പ്രസിഡന്റ്, 5 വര്‍ക്കിങ് പ്രസിഡന്റുമാര്‍, 5 വൈസ് പ്രസിഡന്റുമാര്‍, 4 ജനറല്‍ സെക്രട്ടറിമാര്‍, 15 ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍, ഔദ്യോഗിക വക്താവ്, 4 അംഗ ഉപദേശക കമ്മിറ്റി, 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, 4 യുവജന പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പടെ 49 ഭാരവാഹികളെയാണ് ഓഗസ്ററ് 16 ന് കെ പി സി സി പ്രഖ്യാപിച്ചത്.

സംഘടനയുടെ വാര്‍ത്താകുറിപ്പുകള്‍ പുറത്തിറക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ / സമ്മേളനങ്ങള്‍ സംബന്ധമായ വാര്‍ത്തകള്‍, സംഘടനയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ തുടങ്ങിയവ ഔദ്യോഗികമായി അറിയിക്കുന്നതിനുമായി രണ്ട് അംഗ മീഡിയ സെല്ലും രൂപീകരിച്ചിട്ടുണ്ട്.

യു കെയിലുടനീളം ഒ ഐ സി സിയുടെ സംഘടന സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയന്‍ കമ്മിറ്റികളുടെ രൂപീകരണം, സമൂഹത്തിലെ നാനാ മേഖലകളില്‍ നിന്നുള്ളവരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന കര്‍മ്മ പദ്ധതികളുടെ ആസൂത്രണം, സ്ത്രീകള്‍ / യുവജങ്ങള്‍ / ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് സംഘടന പ്രഥമ പരിഗണന നല്‍കുമെന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാരവാഹികളുടേയും ഒറ്റക്കെട്ടായ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് പറഞ്ഞു.

നേരത്തെ ഒ ഐ സി സി (യു കെ) ~ യുടെ ചുമതല വഹിക്കുന്ന കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രന്‍, എം എം നസീര്‍ എന്നിവര്‍ യു കെ സന്ദര്‍ശിച്ചു നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ടു ഒ ഐ സി സി നേതാക്കന്മാരും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തുകയും വിശദമായ റിപ്പോര്‍ട്ട് കെ പി സി സിക്ക് സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിക്കപ്പെട്ടത്.

സമ്മേളന വേദിയുടെ വിലാസം:

St. Jude with St. Aiden Hall
Thornton Heath
CR7 6BA
- dated 29 Aug 2024


Comments:
Keywords: U.K. - Otta Nottathil - oicc_uk_new_national_committe U.K. - Otta Nottathil - oicc_uk_new_national_committe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_visa_changes_hike_jan_2025
യുകെയിലെ പഠനച്ചെലവ് 2025 ജനുവരി മുതല്‍ വര്‍ദ്ധിയ്ക്കും ; ഇന്‍ഡ്യാക്കാര്‍ക്ക് തിരിച്ചടിയാവും Recent or Hot News
തുടര്‍ന്നു വായിക്കുക
uk_mps_write_to_pm_on_gaza_kids
ഗാസയിലെ കുട്ടികളെ ബ്രിട്ടനിലെത്തിക്കാന്‍ എംപിമാരുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
briten_prepare_to_quit_brexit
ബ്രക്സിറ്റ് വിടാനൊരുങ്ങി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
indian_student_cambridge_union
കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യക്കാരി
തുടര്‍ന്നു വായിക്കുക
oicc_uk_symposium_media_nowadays
മാധ്യമ ധര്‍മ്മം അറിയാതെയുള്ള മാധ്യമപ്രവര്‍ത്തനം അപകടകരം ; ഓഐസിസി (യുകെ)സംഘടിപ്പിച്ച സിമ്പോസിയം കാലികപ്രസക്തമായി
തുടര്‍ന്നു വായിക്കുക
brain_rot_word_of_the_year
ഈ വര്‍ഷത്തിന്റെ വാക്ക്, ബ്രെയിന്‍ റോട്ട്
തുടര്‍ന്നു വായിക്കുക
gulf_air_flight_kuwait_emergency_landing_indians_out
ഗള്‍ഫ് എയര്‍ വിമാനം അടിയന്തിരമായി കുവൈറ്റില്‍ ഇറക്കി ;13 മണിക്കൂര്‍ കാത്തുനിന്ന ഇന്‍ഡ്യന്‍ യാത്രക്കാരെ അവഗണിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us